Proverbs 27:8
കൂടുവിട്ടലയുന്ന പക്ഷിയും 2 നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. 1
ബൈബിൾ (മലയാളം)
In The King James Version
As a bird that wandereth from her nest, so is a man that wandereth from his place.
In Context
7തിന്ന് തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു; 2 വിശപ്പുള്ളവന് കൈപ്പുള്ളതൊക്കെയും മധുരം. 1
9തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; 2 സ്നേഹിതന്‍റെ ഹൃദയപൂർവ്വമായ ഉപദേശവും അങ്ങനെ തന്നെ. 1
Cross References
Genesis 4:16അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ടു ഏദെന് കിഴക്ക് നോദ് + 4:16 നോദ്‍-അലഞ്ഞു തിരിയുന്ന ദേശം ദേശത്ത് ചെന്നു പാർത്തു.
1 Samuel 22:5എന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോട്: “ഗുഹയിൽ താമസിക്കാതെ യെഹൂദാദേശത്തേക്ക് പൊയ്ക്കൊൾക” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് ഹേരെത്ത് കാട്ടിലേക്ക് പോയി.
1 Kings 11:22ഫറവോൻ അവനോട്: “നീ സ്വദേശത്തേക്കു പോകുവാൻ താല്പര്യപ്പെടേണ്ടതിന് എന്‍റെ അടുക്കൽ നിനക്കു എന്താണ് കുറവുള്ളത്?” എന്നു ചോദിച്ചു. അതിന് അവൻ: “ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം” എന്നു മറുപടി പറഞ്ഞു.
Nehemiah 6:11അതിന് ഞാൻ: “എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? തന്‍റെ ജീവരക്ഷെക്കായി മന്ദിരത്തിലേക്ക് ഓടിപ്പോകുമോ? ഞാൻ പോകയില്ല” എന്നു പറഞ്ഞു.
Proverbs 21:16വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ 2 മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും. 1
Isaiah 16:2മോവാബിന്‍റെ പുത്രിമാർ 2 കൂട് വിട്ടലയുന്ന പക്ഷികളെപ്പോലെ 2 അർന്നോന്‍റെ കടവുകളിൽ ഇരിക്കും. 1