സങ്കീർത്തനങ്ങൾ 148:8
തീയും + 148:8 തീയും മിന്നലും കല്മഴയും ഹിമവും, കാർമേഘവും 2 ദൈവത്തിന്‍റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും, അവിടുത്തെ സ്തുതിക്കട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
Fire, and hail; snow, and vapours; stormy wind fulfilling his word:
In Context
7തിമിംഗലങ്ങളും എല്ലാ ആഴികളുമേ, 2 ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ. 1
9പർവ്വതങ്ങളും എല്ലാ കുന്നുകളും, 2 ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും, 1
Read all of സങ്കീർത്തനങ്ങൾ 148
Cross References
Exodus 9:23മോശെ തന്‍റെ വടി ആകാശത്തേക്ക് നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി; യഹോവ മിസ്രയീമിന്മേൽ കല്മഴ പെയ്യിച്ചു.
Exodus 10:19യഹോവ മഹാശക്തിയുള്ള ഒരു പടിഞ്ഞാറൻ കാറ്റ് അടിപ്പിച്ചു; അത് വെട്ടുക്കിളിയെ എടുത്ത് ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീമിൽ എങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.
Leviticus 10:2ഉടനെ യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.
Joshua 10:11അങ്ങനെ അവർ യിസ്രായേലിന്‍റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോൻ ഇറക്കം മുതൽ അസേക്കവരെ യഹോവ ആകാശത്തിൽ നിന്ന് അവരുടെ മേൽ വലിയ ആലിപ്പഴം പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽ മക്കൾ വാൾകൊണ്ട് കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു.
Job 37:12അവിടുന്ന് അവയോട് കല്പിക്കുന്നതെല്ലാം 2 ഭൂമിയുടെ ഉപരിഭാഗത്ത് ചെയ്യേണ്ടതിന് 2 അവിടുത്തെ നിർദ്ദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു. 1
Psalms 18:12ദൈവം തന്‍റെ മുമ്പിലുള്ള പ്രകാശത്താൽ 2 ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിയിച്ചു. 1