Psalms 18:13
യഹോവ ആകാശത്തിൽ ഇടി മുഴക്കി, 2 അത്യുന്നതനായ ദൈവം തന്‍റെ നാദം കേൾപ്പിച്ചു, 2 ആലിപ്പഴവും തീക്കനലും + 18:13 ആലിപ്പഴവും തീക്കനലും ചില കൈയ്യെഴുത്തുപ്രതികളില്‍ ഈ ഭാഗം കാണുന്നില്ല പൊഴിഞ്ഞു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
12ദൈവം തന്‍റെ മുമ്പിലുള്ള പ്രകാശത്താൽ 2 ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിയിച്ചു. 1
14ദൈവം അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു; 2 മിന്നൽ അയച്ച് അവരെ തോല്പിച്ചു. 1
Cross References
Exodus 9:24ഇങ്ങനെ കല്മഴയും കല്മഴയോടു കൂടി വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീമിൽ ജനവാസം തുടങ്ങിയതുമുതൽ ഇതുപോലെ ഉണ്ടായിട്ടില്ല.
Deuteronomy 32:24അവർ വിശപ്പുകൊണ്ട് ക്ഷയിക്കും; 2 ഉഷ്ണരോഗത്തിനും വിഷവ്യാധിക്കും ഇരയാകും. 1 മൃഗങ്ങളുടെ പല്ലും സർപ്പങ്ങളുടെ വിഷവും 2 ഞാൻ അവരുടെ ഇടയിൽ അയക്കും. 1
1 Samuel 7:10ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേൽ ജനത്തോട് യുദ്ധത്തിനു വന്നു. എന്നാൽ യഹോവ അന്ന് ഫെലിസ്ത്യരുടെമേൽ വലിയ ഇടി മുഴക്കി അവരെ ഭയപ്പെടുത്തി; അവർ യിസ്രായേലിനോട് തോറ്റു.
Psalms 11:6ദുഷ്ടന്മാരുടെമേൽ അവിടുന്ന് തീക്കട്ട വർഷിപ്പിക്കും; 2 തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും. 1
Psalms 78:48ദൈവം അവരുടെ കന്നുകാലികളെ കന്മഴക്കും 2 അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു. 1
Psalms 120:3വഞ്ചനയുള്ള നാവേ, നിനക്കു എന്ത് ലഭിക്കും? 2 നിന്നോട് ഇനി എന്ത് ചെയ്യും? 1