സങ്കീർത്തനങ്ങൾ 2:7
ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; 2 യഹോവ എന്നോട് അരുളിച്ചെയ്തത്: 1 “നീ എന്‍റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
6“എന്‍റെ വിശുദ്ധ പർവ്വതമായ സീയോനിൽ 2 ഞാൻ എന്‍റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” 1
8എന്നോട് ചോദിച്ചുകൊള്ളുക; 2 ഞാൻ നിനക്കു ജനതകളെ അവകാശമായും 2 ഭൂമിയുടെ അറുതികളെ കൈവശമായും തരും; 1
Cross References
2 Samuel 7:14ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
Psalms 89:27ഞാൻ അവനെ ആദ്യജാതനും 2 ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. 1
Isaiah 46:10ആരംഭത്തിൽതന്നെ അവസാനവും 2 പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; 1 ‘എന്‍റെ ആലോചന നിവൃത്തിയാകും; 2 ഞാൻ എന്‍റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു. 1
Matthew 8:29അവർ അവനോട് നിലവിളിച്ചു: “ദൈവപുത്രാ, ഞങ്ങൾക്ക് നിനക്കുമായിട്ട് എന്ത് കാര്യം? നിശ്ചയിച്ച സമയത്തിനു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ“ എന്നു നിലവിളിച്ച് പറഞ്ഞു.
Matthew 17:5അവൻ പറയുമ്പോൾ തന്നെ പ്രകാശമുള്ളൊരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽനിന്നു, “ഇവൻ എന്‍റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവനെ ശ്രദ്ധിപ്പിൻ“ എന്നു ഒരു ശബ്ദവും ഉണ്ടായി.
John 1:18ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയിൽ ഇരിക്കുന്ന, ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. 1 സ്നാപകയോഹന്നാന്‍റെ സാക്ഷ്യം