Psalms 21:6
അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു; 2 തിരുസന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
5അങ്ങേയുടെ സഹായത്താൽ അവന്‍റെ മഹത്വം വർദ്ധിച്ചു; 2 ബഹുമാനവും തേജസ്സും അവിടുന്ന് അവനെ അണിയിച്ചു. 1
7രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; 2 അത്യുന്നതന്‍റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും. 1
Cross References
2 Samuel 7:9നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്‍റെ സകലശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്ന് ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേരുപോലെ ഞാൻ നിന്‍റെ പേര് വലുതാക്കും.
Psalms 4:6“നമുക്ക് ആര്‍ നന്മയായത് കാണിച്ചുതരും?” എന്നു പലരും പറയുന്നു; 2 യഹോവേ, അങ്ങേയുടെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കേണമേ. 1
Psalms 43:4ഞാൻ ദൈവത്തിന്‍റെ യാഗപീഠത്തിലേക്ക്, 2 എന്‍റെ പരമാനന്ദമായ ദൈവത്തിങ്കലേക്ക് ചെല്ലും; 1 ദൈവമേ, എന്‍റെ ദൈവമേ, 2 കിന്നരം കൊണ്ടു ഞാൻ അങ്ങയെ സ്തുതിക്കും. 1
Psalms 63:2അങ്ങനെ അവിടുത്തെ ബലവും മഹത്വവും കാണുവാൻ 2 ഞാൻ വിശുദ്ധമന്ദിരത്തിൽ അങ്ങേയ്ക്കായി കാത്തിരിക്കുന്നു. 1
Luke 2:10ദൂതൻ അവരോട്: ”ഭയപ്പെടേണ്ടാ; സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
Acts 2:28നീ ജീവന്‍റെ മാർഗ്ഗങ്ങളെ എനിക്ക് വെളിപ്പെടുത്തി; 2 നിന്‍റെ സാന്നിദ്ധ്യംകൊണ്ട് എന്നെ സന്തോഷ പൂർണ്ണനാക്കും’ എന്നു പറയുന്നുവല്ലോ.