സങ്കീർത്തനങ്ങൾ 30:5
അവിടുത്തെ കോപം ക്ഷണനേരത്തേക്കേയുള്ളു; 2 അവിടുത്തെ പ്രസാദമോ ജീവപര്യന്തമുള്ളത്; 1 സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും; 2 ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
4യഹോവയുടെ വിശുദ്ധന്മാരേ, കർത്താവിന് സ്തുതിപാടുവിൻ; 2 അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ. 1
6“ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്നു 2 എന്‍റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു. 1
Cross References
Exodus 3:15ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇത് എന്നേക്കും എന്‍റെ നാമവും, തലമുറതലമുറയായി ഞാൻ ഈ പേരിൽ ഓർമ്മിക്കപ്പെടുകയും ചെയ്യും.”
Psalms 16:11ജീവന്‍റെ വഴി അങ്ങ് എനിക്ക് കാണിച്ചുതരും; 2 അങ്ങേയുടെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും 2 അങ്ങേയുടെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.
Psalms 46:5ദൈവം അതിന്‍റെ മദ്ധ്യത്തിൽ ഉണ്ട്; അത് നീങ്ങിപ്പോകുകയില്ല; 2 ദൈവം അതികാലത്ത് തന്നെ അതിനെ സഹായിക്കും. 1
Psalms 56:8എന്‍റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ അവിടുന്ന് എണ്ണുന്നു; 2 എന്‍റെ കണ്ണുനീർ അങ്ങേയുടെ തുരുത്തിയിൽ സൂക്ഷിക്കേണമേ; 2 അത് അങ്ങേയുടെ പുസ്തകത്തിൽ ഇല്ലയോ? 1
Psalms 63:3അവിടുത്തെ ദയ ജീവനെക്കാൾ നല്ലതാകുന്നു; 2 എന്‍റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും. 1
Psalms 103:9ദൈവം എല്ലായ്‌പ്പോഴും ഭർത്സിക്കുകയില്ല; 2 എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല. 1