സങ്കീർത്തനങ്ങൾ 33:17
ജയത്തിന് കുതിര വ്യർത്ഥമാകുന്നു; 2 തന്‍റെ ബലാധിക്യം കൊണ്ടു അത് വിടുവിക്കുന്നതുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
An horse is a vain thing for safety: neither shall he deliver any by his great strength.
In Context
16സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; 2 ബലാധിക്യം കൊണ്ടു വീരൻ രക്ഷപെടുന്നതുമില്ല. 1
Cross References
Deuteronomy 20:1”നീ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ പുറപ്പെടുമ്പോൾ കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുത്; മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്‍റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്.
2 Kings 7:6കർത്താവ് അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്‍റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ട് അവർ തമ്മിൽതമ്മിൽ: “ഇതാ, നമ്മുടെ നേരെ യുദ്ധത്തിനായി യിസ്രായേൽ രാജാവ് ഹിത്യരാജാക്കന്മാരെയും മിസ്രയീം രാജാക്കന്മാരെയും നമുക്ക് വിരോധമായി കൂലിക്കു വിളിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
Psalms 20:7ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; 2 ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കും. 1
Psalms 147:10അശ്വബലത്തിൽ കർത്താവിന് സന്തോഷമില്ല; 2 പുരുഷന്‍റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല. 1
Ecclesiastes 9:11പിന്നെയും ഞാൻ സൂര്യനുകീഴിൽ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും ജയിക്കുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കെല്ലാം ആയുസ്സും അവസരങ്ങളും ആകുന്നു ലഭിക്കുന്നത്.
Isaiah 31:1യിസ്രായേലിന്‍റെ പരിശുദ്ധനിലേക്കു നോക്കുകയോ 2 യഹോവയെ അന്വേഷിക്കുകയോ ചെയ്യാതെ 1 സഹായത്തിനായി മിസ്രയീമിൽ ചെന്നു 1 കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും 2 കുതിരപ്പടയാളികൾ മഹാബലവാന്മാരായതുകൊണ്ട് 2 അവരിലും ആശ്രയിക്കുന്നവർക്ക് അയ്യോ കഷ്ടം! 1