സങ്കീർത്തനങ്ങൾ 34:1
ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; 2 അവിടുത്തെ സ്തുതി എപ്പോഴും എന്‍റെ അധരങ്ങളിൽ ഉണ്ടായിരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
I will bless the LORD at all times: his praise shall continually be in my mouth.
In Context
2എന്‍റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു; 2 താഴ്മയുള്ളവർ അത് കേട്ടു സന്തോഷിക്കും. 1
Cross References
Genesis 20:2അബ്രാഹാം തന്‍റെ ഭാര്യയായ സാറായെക്കുറിച്ച്: “അവൾ എന്‍റെ പെങ്ങൾ” എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ച് സാറായെ കൊണ്ടുപോയി.
1 Samuel 21:11എന്നാൽ ആഖീശിന്‍റെ ഭൃത്യന്മാർ അവനോട്: “ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? 1 ശൗല്‍ ആയിരത്തെ കൊന്നു 2 ദാവീദോ പതിനായിരത്തെ എന്നു അവർ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തത് ഇവനെക്കുറിച്ചല്ലയോ?” എന്നു പറഞ്ഞു.
1 Samuel 21:14ആഖീശ് തന്‍റെ ഭൃത്യന്മാരോട്: “ഈ മനുഷ്യൻ ഭ്രാന്തൻ ആണെന്ന് നിങ്ങൾ കാണുന്നില്ലയോ? അവനെ എന്‍റെ അടുക്കൽ കൊണ്ടുവന്നത് എന്തിന്?
Psalms 71:8എന്‍റെ വായ് അങ്ങേയുടെ സ്തുതികൊണ്ടും 2 ഇടവിടാതെ അങ്ങേയുടെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു. 1
Psalms 145:1എന്‍റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; 2 ഞാൻ അങ്ങേയുടെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും. 1
Isaiah 24:15അതുകൊണ്ട് നിങ്ങൾ കിഴക്ക് യഹോവയെയും 2 സമുദ്രദ്വീപികളില്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിൻ. 1