സങ്കീർത്തനങ്ങൾ 40:12
അസംഖ്യം അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു 2 നോക്കുവാൻ കഴിയാത്തവിധം എന്‍റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; 1 അവ എന്‍റെ തലയിലെ രോമങ്ങളിലും അധികം; 2 ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
13യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നേണമേ; 2 യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
Cross References
Genesis 42:28തന്‍റെ സഹോദരന്മാരോട്: “എന്‍റെ പണം എനിക്ക് തിരികെ കിട്ടി അത് ഇതാ, എന്‍റെ ചാക്കിൽ ഇരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറച്ചു: “ദൈവം നമ്മോട് ഈ ചെയ്തത് എന്ത്” എന്നു തമ്മിൽതമ്മിൽ പറഞ്ഞു.
Psalms 22:11കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ; 2 സഹായിക്കുവാൻ മറ്റാരുമില്ലല്ലോ. 1
Psalms 61:8അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കുകയും 2 എന്‍റെ നേർച്ചകളെ നാൾതോറും കഴിക്കുകയും ചെയ്യും.
Psalms 73:26എന്‍റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; 2 ദൈവം എന്നേക്കും എന്‍റെ ഹൃദയത്തിന്‍റെ ശക്തിയും എന്‍റെ ഓഹരിയും ആകുന്നു + 73:26 ദൈവം എന്നേക്കും എന്‍റെ ഹൃദയത്തിന്‍റെ ശക്തിയും എന്‍റെ ഓഹരിയും ആകുന്നു ദൈവം എന്നേക്കും എന്‍റെ ഹൃദയത്തിന്‍റെ പാറയും എന്‍റെ ഓഹരിയും ആകുന്നു. 1
Isaiah 53:6നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; 2 നാം ഓരോരുത്തനും അവനവന്‍റെ വഴിക്കു തിരിഞ്ഞിരുന്നു; 1 എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം 2 അവന്‍റെമേൽ ചുമത്തി. 1
Luke 21:26ആകാശത്തിന്‍റെ ശക്തികൾ ഇളകുന്നതിനാൽ ഭൂമിയിൽ എന്ത് സംഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും കാത്തിരുന്നുംകൊണ്ട് മനുഷ്യരുടെ ബോധം നശിച്ചുപോകും.