സങ്കീർത്തനങ്ങൾ 45:14
അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും; 2 അവളെ അനുഗമിക്കുന്ന കന്യകമാരായ തോഴിമാരെയും നിന്‍റെ അടുക്കൽ കൊണ്ടുവരും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
13അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; 2 അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്. 1
15സന്തോഷത്തോടും ഉല്ലാസത്തോടും കൂടി അവരെ കൊണ്ടുവരും; 2 അവർ രാജമന്ദിരത്തിൽ പ്രവേശിക്കും. 1
Cross References
Exodus 28:39പഞ്ഞിനൂൽകൊണ്ട് ഉള്ളങ്കിയും ചിത്രപ്പണിയായി നെയ്യേണം; പഞ്ഞിനൂൽകൊണ്ട് തലപ്പാവും ഉണ്ടാക്കേണം; നടുക്കെട്ടും ചിത്രത്തയ്യൽപണിയായിട്ട് ഉണ്ടാക്കേണം.
Song of Solomon 1:3നിന്‍റെ തൈലം സുഗന്ധം പരത്തുന്നു; 2 നിന്‍റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; 2 അതുകൊണ്ട് കന്യകമാർ നിന്നെ സ്നേഹിക്കുന്നു. 1
Song of Solomon 5:8യെരൂശലേം പുത്രിമാരേ, നിങ്ങൾ എന്‍റെ പ്രിയനെ കണ്ടെങ്കിൽ 2 “ഞാൻ പ്രേമവിവശയായിരിക്കുന്നു എന്നു അവനെ അറിയിക്കേണം” 2 എന്നു ഞാൻ നിങ്ങളോട് ആണയിടുന്നു. 1 തോഴിമാർ 1
Song of Solomon 6:8അറുപതു രാജ്ഞികളും എൺപതു വെപ്പാട്ടികളും 2 അസംഖ്യം കന്യകമാരും ഉണ്ടല്ലോ. 1
Song of Solomon 8:13ഉദ്യാനനിവാസിനിയേ, 2 സഖിമാർ നിന്‍റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു; 2 അത് എന്നെയും കേൾപ്പിക്കേണമേ. 1 മണവാട്ടി 1
2 Corinthians 11:2ഞാൻ നിങ്ങളെക്കുറിച്ച് ദൈവികതീക്ഷ്ണതയോടെ തീക്ഷ്ണതയുള്ളവനായിരിക്കുന്നു; എന്തെന്നാൽ, ഞാൻ ക്രിസ്തു എന്ന ഏകഭർത്താവിന് നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.