സങ്കീർത്തനങ്ങൾ 50:14
ദൈവത്തിന്നു സ്തോത്രയാഗം അൎപ്പിക്ക; അത്യുന്നതന്നു നിന്റെ നേൎച്ചകളെ കഴിക്ക.
Sathyavedapusthakam (Malayalam Bible)
In The King James Version
Offer unto God thanksgiving; and pay thy vows unto the most High:
In Context
13ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
15കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
Cross References
Numbers 30:2ആരെങ്കിലും യഹോവെക്കു ഒരു നേൎച്ച നേരുകയോ ഒരു പരിവൎജ്ജനവ്രതം ദീക്ഷിപ്പാൻ ശപഥം ചെയ്കയോ ചെയ്താൽ അവൻ വാക്കിന്നു ഭംഗംവരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവൎത്തിക്കേണം.
Deuteronomy 23:21നിന്റെ ദൈവമായ യഹോവെക്കു നേൎച്ച നേൎന്നാൽ അതു നിവൎത്തിപ്പാൻ താമസം വരുത്തരുതു; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കൽ പാപമായിരിക്കും.
Deuteronomy 23:23നിന്റെ നാവിന്മേൽനിന്നു വീണതു നിവൎത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവെക്കു നേൎന്നതുപോലെ നിവൎത്തിക്കയും വേണം.
Job 22:27നീ അവനോടു പ്രാൎത്ഥിക്കും; അവൻ നിന്റെ പ്രാൎത്ഥന കേൾക്കും; നീ നിന്റെ നേൎച്ചകളെ കഴിക്കും.
Psalms 22:26എളിയവർ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.
Psalms 50:23സ്തോത്രമെന്ന യാഗം അൎപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.