Psalms 55:21
അവന്‍റെ വായ് വെണ്ണപോലെ മൃദുവായത്; 2 ഹൃദയത്തിലോ യുദ്ധമത്രേ. 1 അവന്‍റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; 2 എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
20തന്നോട് സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു 2 തന്‍റെ സഖ്യത അവൻ ലംഘിച്ചിരിക്കുന്നു. 1
Cross References
2 Samuel 16:19ഞാൻ ആരെ ആകുന്നു സേവിക്കേണ്ടത്? അവന്‍റെ മകനെ അല്ലയോ? ഞാൻ നിന്‍റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും” എന്നു പറഞ്ഞു.
Psalms 12:2ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു; 2 കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു. 1
Psalms 57:4ഞാന്‍ സിംഹത്തേപ്പോലെ ആര്‍ത്തിയോടെ വിഴുങ്ങുന്ന ജനങ്ങളുടെ ഇടയിൽ ഇരിക്കുന്നു + 57:4 ഞാന്‍ സിംഹത്തേപ്പോലെ ആര്‍ത്തിയോടെ വിഴുങ്ങുന്ന ജനങ്ങളുടെ ഇടയിൽ ഇരിക്കുന്നു എന്‍റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; 2 അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു; 1 പല്ലുകൾ കുന്തങ്ങളോ അസ്ത്രങ്ങളോ, നാവ് മൂർച്ചയുള്ള വാളോ ആയിരിക്കുന്ന 2 മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ. 1
Psalms 62:4അവന്‍റെ ഉന്നത പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്; 2 അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു; 2 എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു. സേലാ. 1
Proverbs 5:3പരസ്ത്രീയുടെ അധരങ്ങളിൽനിന്ന് തേൻ ഇറ്റിറ്റ് വീഴുന്നു; 2 അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു. 1
Proverbs 26:24പകയുള്ളവൻ അധരം കൊണ്ടു വേഷം ധരിക്കുന്നു; 2 ഉള്ളിൽ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു. 1