സങ്കീർത്തനങ്ങൾ 63:7
അവിടുന്ന് എനിക്ക് സഹായമായിത്തീർന്നുവല്ലോ; 2 തിരുച്ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Because thou hast been my help, therefore in the shadow of thy wings will I rejoice.
In Context
8എന്‍റെ ഉള്ളം അങ്ങേയോട് പറ്റിയിരിക്കുന്നു; 2 അങ്ങേയുടെ വലങ്കൈ എന്നെ താങ്ങുന്നു. 1
Cross References
1 Samuel 17:37ദാവീദ് പിന്നെയും: “സിംഹത്തിന്‍റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ, ഈ ഫെലിസ്ത്യന്‍റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും” എന്നു പറഞ്ഞു. ശൗല്‍ ദാവീദിനോട്: “ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും” എന്നു പറഞ്ഞു.
Psalms 17:8കണ്ണിന്‍റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; 2 എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും 1
Psalms 27:9തിരുമുഖം എനിക്ക് മറയ്ക്കരുതേ; 2 അടിയനെ കോപത്തോടെ തള്ളിക്കളയരുതേ; 1 അവിടുന്ന് എനിക്ക് തുണയായിരിക്കുന്നു; 2 എന്‍റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ. 1
Psalms 57:1ദൈവമേ, എന്നോട് കൃപയുണ്ടാകേണമേ; 2 എന്നോട് കൃപയുണ്ടാകേണമേ; 1 ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു; 2 അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുംവരെ 2 ഞാൻ അവിടുത്തെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. 1
2 Corinthians 1:10ഇത്ര ഭയങ്കരമായ മരണവിപത്തിൽ നിന്ന് ദൈവം ഞങ്ങളെ വിടുവിച്ചു; വിടുവിക്കുകയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ഉറച്ചുമിരിക്കുന്നു.