സങ്കീർത്തനങ്ങൾ 68:22
നീ നിന്‍റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിനും 2 അവരുടെ മാംസത്തിൽ നിന്‍റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും 1
ബൈബിൾ (മലയാളം)
In The King James Version
In Context
23ഞാൻ അവരെ ബാശാനിൽനിന്ന് മടക്കിവരുത്തും; 2 സമുദ്രത്തിന്‍റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും. 1
Cross References
Exodus 14:22യിസ്രായേൽ മക്കൾ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.
Numbers 21:33പിന്നെ അവർ തിരിഞ്ഞ് ബാശാൻ വഴിയായി പോയി; ബാശാൻരാജാവായ ഓഗ് തന്‍റെ സകലജനവുമായി അവരുടെ നേരെ പുറപ്പെട്ടു എദ്രെയിൽ വച്ചു യുദ്ധംചെയ്തു.
Isaiah 11:11ആ നാളിൽ കർത്താവ് തന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും + 11:11 സമുദ്രത്തിലെ ദ്വീപുകളിൽനിന്നും പുരാതന ചരിത്രത്തില്‍ സമുദ്രത്തിലെ ദ്വീപുകള്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് ദൂരെയുള്ള രാജ്യങ്ങളെയാണ് വീണ്ടുകൊള്ളുവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. 1
Isaiah 51:10സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നെ, വറ്റിച്ചുകളയുകയും 2 വീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിനു 2 സമുദ്രത്തിന്‍റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ? 1
Ezekiel 36:24ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന് കൂട്ടിവരുത്തി, സകലദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ച്, സ്വന്തദേശത്തേക്കു കൊണ്ടുവരും.
Amos 9:2അവർ പാതാളത്തിൽ തുരന്നുകടന്നാലും 2 അവിടെനിന്ന് എന്‍റെ കൈ അവരെ പിടിക്കും; 1 അവർ ആകാശത്തിലേക്ക് കയറിപ്പോയാലും 2 അവിടെനിന്ന് ഞാൻ അവരെ ഇറക്കും. 1