സങ്കീർത്തനങ്ങൾ 7:12
മനം തിരിയുന്നില്ലെങ്കിൽ അവിടുന്ന് തന്‍റെ വാളിന് മൂർച്ചകൂട്ടും; 2 അവിടുന്ന് തന്‍റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
If he turn not, he will whet his sword; he hath bent his bow, and made it ready.
In Context
11ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; 2 ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു. 1
13അവിടുന്ന് മരണാസ്ത്രങ്ങളെ അവന്‍റെനേരെ തൊടുത്ത്, 2 തന്‍റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു. 1
Cross References
Deuteronomy 32:41എന്‍റെ മിന്നലാകുന്ന വാൾ ഞാൻ മൂർച്ചയാക്കി 2 എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ, 1 ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും; 2 എന്നെ ദ്വേഷിക്കുന്നവരോട് പകരംവീട്ടും. 1
Psalms 85:4ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; 2 ഞങ്ങളോടുള്ള അങ്ങേയുടെ നീരസം മതിയാക്കേണമേ. 1
Isaiah 27:1അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്‍റെ വാൾകൊണ്ടു വിദ്രുതസർപ്പമായ + 27:1 വിദ്രുതസർപ്പമായ കുതിച്ചുപായുന്ന സർപ്പമായ. ലിവ്യാഥാനെയും വക്രസർപ്പമായ + 27:1 വക്രസർപ്പമായ വളഞ്ഞുപുളഞ്ഞ് പോകുന്ന സർപ്പമായ. ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും. 1
Isaiah 55:6യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവിടുത്തെ അന്വേഷിക്കുവിൻ; 2 അവിടുന്ന് അടുത്തിരിക്കുമ്പോൾ അവിടുത്തെ വിളിച്ചപേക്ഷിക്കുവിൻ. 1
Ezekiel 18:30”അതുകൊണ്ട് യിസ്രായേൽ ഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്‍റെ വഴിക്കു തക്കവണ്ണം ന്യായംവിധിക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു: “അകൃത്യം നിങ്ങൾക്ക് നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന് നിങ്ങൾ മനംതിരിഞ്ഞ് നിങ്ങളുടെ അതിക്രമങ്ങളെല്ലാം വിട്ടുതിരിയുവിൻ.
Ezekiel 21:23എന്നാൽ അത് അവർക്ക് വ്യാജലക്ഷണമായി തോന്നുന്നു; അവർ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാൽ അവർ പിടിക്കപ്പെടേണ്ടതിന് അവൻ അകൃത്യം ഓർമ്മിപ്പിക്കുന്നു.”