സങ്കീർത്തനങ്ങൾ 73:6
അതിനാൽ ഡംഭം അവർക്ക് മാലയായിരിക്കുന്നു; 2 ബലാല്ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Therefore pride compasseth them about as a chain; violence covereth them as a garment.
In Context
5അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; 2 മറ്റു മനുഷ്യരെപ്പോലെ രോഗത്താൽ ബാധിക്കപ്പെടുന്നതുമില്ല. 1
Cross References
Deuteronomy 8:13നിന്‍റെ ആടുമാടുകൾ പെരുകി, നിനക്കു വെള്ളിയും പൊന്നും ഏറി, നിനക്കുള്ളത് ഒക്കെയും വർദ്ധിക്കുമ്പോഴും നിന്‍റെ ഹൃദയം നിഗളിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക.
Judges 8:26അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്‍റെ തൂക്കം ആയിരത്തെഴുനൂറു ശേക്കൽ ആയിരുന്നു; ഇതല്ലാതെ, ചന്ദ്രക്കലകളും പതക്കങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
Esther 3:5മൊർദ്ദെഖായി തന്നെ കുമ്പിട്ട് നമസ്കരിക്കുന്നില്ലെന്ന് കണ്ടിട്ട് ഹാമാൻ കോപംകൊണ്ട് നിറഞ്ഞു.
Job 21:7“ദുഷ്ടന്മാർ ജീവിച്ചിരുന്ന് വാർദ്ധക്യം പ്രാപിക്കുകയും 2 അവർക്ക് ബലം വർദ്ധിക്കുകയും ചെയ്യുന്നത് എന്ത്? 1
Psalms 109:29എന്‍റെ എതിരാളികൾ നിന്ദ ധരിക്കട്ടെ; 2 പുതപ്പ് പുതയ്ക്കുന്നതു പോലെ അവർ ലജ്ജ പുതയ്ക്കും. 1
Proverbs 3:31സാഹസക്കാരനോട് നീ അസൂയപ്പെടരുത്; 2 അവന്‍റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയുമരുത്. 1