സങ്കീർത്തനങ്ങൾ 74:1
ദൈവമേ, അങ്ങ് ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? 2 അങ്ങേയുടെ മേച്ചില്പുറത്തെ ആടുകളുടെ നേരെ അവിടുത്തെ കോപം പുകയുന്നത് എന്ത്? 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 32:11എന്നാൽ മോശെ തന്‍റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു: “യഹോവേ, അവിടുത്തെ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന അവിടുത്തെ ജനത്തിന് വിരോധമായി അങ്ങേയുടെ കോപം ജ്വലിക്കുന്നത് എന്ത്?
2 Kings 21:14എന്‍റെ അവകാശത്തിന്‍റെ ശേഷിപ്പ് ഞാൻ ത്യജിച്ച് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകല ശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയിത്തീരും.
Psalms 18:8അവിടുത്തെ മൂക്കിൽനിന്ന് പുകപൊങ്ങി; 2 അവിടുത്തെ വായിൽനിന്ന് തീ പുറപ്പെട്ടു ദഹിപ്പിച്ചു; 2 തീക്കനൽ ദൈവത്തിൽനിന്ന് ജ്വലിച്ചു. 1
Psalms 42:11എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നത് എന്തിന്? 2 ദൈവത്തിൽ പ്രത്യാശവക്കുക; 1 അവിടുന്ന് തന്‍റെ മുഖപ്രകാശത്താൽ എന്നെ രക്ഷിക്കുന്ന ദൈവവുമാകുന്നു 2 എന്നു ഞാൻ ഇനിയും അവിടുത്തെ സ്തുതിക്കും.
Psalms 50:1സർവ്വശക്തനായ ദൈവം, യഹോവയായ ദൈവം തന്നെ, തന്‍റെ വാക്കിനാൽ, 2 സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു. 1
Psalms 60:10ദൈവമേ, അവിടുന്ന് ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? 2 ദൈവമേ അവിടുന്ന് ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല. 1