സങ്കീർത്തനങ്ങൾ 78:14
പകൽസമയത്തു അവൻ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
Sathyavedapusthakam (Malayalam Bible)
In The King James Version
In the daytime also he led them with a cloud, and all the night with a light of fire.
In Context
13അവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽകൂടി അവരെ കടത്തി; അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി.
15അവൻ മരുഭൂമിയിൽ പാറകളെ പിളൎന്നു ആഴികളാൽ എന്നപോലെ അവൎക്കു ധാരാളം കുടിപ്പാൻ കൊടുത്തു.
Cross References
Exodus 13:21അവർ പകലും രാവും യാത്രചെയ്‌വാൻ തക്കവണ്ണം അവൎക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവൎക്കു വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവൎക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
Exodus 40:35മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കയും യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെക്കയും ചെയ്തതുകൊണ്ടു മോശെക്കു അകത്തു കടപ്പാൻ കഴിഞ്ഞില്ല.
Deuteronomy 11:5നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽവെച്ചു അവൻ നിങ്ങളോടു ചെയ്തതു,
Nehemiah 9:19നീ നിന്റെ മഹാകരുണനിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകലിൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയിൽ അവൎക്കു വെളിച്ചം കൊടുത്തു അവർ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.