Psalms 82:2
നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും 2 ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? സേലാ. 1
ബൈബിൾ (മലയാളം)
In The King James Version
How long will ye judge unjustly, and accept the persons of the wicked? Selah.
In Context
3എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ; 2 പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ. 1
Cross References
Exodus 10:3അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കൽ ചെന്നു അവനോട് പറഞ്ഞതെന്തെന്നാൽ: “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ സന്നിധിയിൽ തന്നെത്താൻ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിക്കുവാൻ എന്‍റെ ജനത്തെ വിട്ടയയ്ക്കുക.
Leviticus 19:15“ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്‍റെ മുഖം നോക്കാതെയും വലിയവൻ്റെ മുഖം ആദരിക്കാതെയും നിന്‍റെ കൂട്ടുകാരനു + 19:15 കൂട്ടുകാരനു അയൽക്കാരന് (എന്നു മൂലഭാഷയിൽ). നീതിയോടെ ന്യായം വിധിക്കേണം.
1 Kings 18:21അപ്പോൾ ഏലീയാവ് അടുത്തുചെന്നു സർവ്വജനത്തോടും: “നിങ്ങൾ എത്രത്തോളം അഭിപ്രായ സ്ഥിരതയില്ലാത്തവരായി രണ്ടു തോണിയിൽ കാൽ വയ്ക്കും? യഹോവ ദൈവം എങ്കിൽ അവിടുത്തെ അനുഗമിക്കുവിൻ; ബാല്‍ എങ്കിലോ അവനെ പിൻപറ്റുവിൻ” എന്നു പറഞ്ഞു; എന്നാൽ ജനം അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല.
Job 32:21ഞാൻ ഒരുവന്‍റെയും പക്ഷം പിടിക്കുകയില്ല; 2 ആരോടും മുഖസ്തുതി പറയുകയുമില്ല. 1
Psalms 58:1അധികാരികളേ + 58:1 അധികാരികളേ ദേവന്മാരേ , നിങ്ങൾ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? 2 മനുഷ്യപുത്രന്മാരേ, നിങ്ങൾ പരമാർത്ഥമായി വിധിക്കുന്നുവോ? 1
Proverbs 18:5നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന് 2 ദുഷ്ടന്‍റെ പക്ഷം പിടിക്കുന്നത് നല്ലതല്ല. 1