സങ്കീർത്തനങ്ങൾ 90:5
അവിടുന്ന് മനുഷ്യരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; 2 അവർ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
6അത് രാവിലെ തഴച്ചുവളരുന്നു; 2 വൈകുന്നേരം അത് വാടി കരിഞ്ഞുപോകുന്നു. 1
Cross References
Job 9:26അത് ഓടത്തണ്ടുകൊണ്ടുള്ള വള്ളംപോലെയും 2 ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നുപോകുന്നു. 1
Job 22:16കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; 2 അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി. 1
Psalms 73:20ഉണരുമ്പോൾ ഒരു സ്വപ്നംപോലെ, കർത്താവേ, 2 അവർ ഉണരുമ്പോൾ അവിടുന്ന് അവരുടെ രൂപത്തെ തുച്ഛീകരിക്കും. 1
Isaiah 8:7അതുകാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്‍റെ സകലമഹത്ത്വത്തെയും തന്നെ, അവരുടെ മേൽ വരുത്തും; അത് അതിന്‍റെ എല്ലാതോടുകളിലും പൊങ്ങി അതിന്‍റെ എല്ലാകരകളെയും കവിഞ്ഞൊഴുകും.
Isaiah 38:12“എന്‍റെ ജീവിതകാലയളവു + 38:12 ജീവിതകാലയളവു വാസംനീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെവിട്ടു പോയിരിക്കുന്നു; 2 നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്‍റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; 1 അങ്ങ് എന്നെ തറിയിൽനിന്ന് + 38:12 തറി നെയ്‌ത്തുപകരണം. അറുത്തുകളയുന്നു; 2 ഒരു രാപകൽ കഴിയുംമുമ്പ് അങ്ങ് എനിക്ക് അന്തം വരുത്തുന്നു. 1
Isaiah 40:6കേട്ടോ, “വിളിച്ചുപറയുക” എന്നു ഒരുവൻ പറയുന്നു; 2 “എന്ത് വിളിച്ചുപറയേണ്ടു?” എന്നു ഞാൻ ചോദിച്ചു; 1 “സകലമനുഷ്യരും പുല്ലുപോലെയും 2 അവരുടെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു. 1