സങ്കീർത്തനങ്ങൾ 94:20
നിയമം മൂലം തിന്മയ്ക്ക് വഴിയൊരുക്കുന്ന 2 ദുഷ്ടസിംഹാസനത്തിന് അങ്ങേയോട് സഖ്യം ഉണ്ടാകുമോ? 1
ബൈബിൾ (മലയാളം)
In The King James Version
Shall the throne of iniquity have fellowship with thee, which frameth mischief by a law?
In Context
19എന്‍റെ ഉള്ളിൽ ആകുലചിന്തകൾ പെരുകുമ്പോൾ 2 അങ്ങയിൽ നിന്നുള്ള ആശ്വാസം എന്‍റെ പ്രാണനെ തണുപ്പിക്കുന്നു. 1
21നീതിമാന്‍റെ പ്രാണന് വിരോധമായി അവർ കൂട്ടം കൂടുന്നു; 2 നിരപരാധിയെ അവർ ശിക്ഷയ്ക്ക് വിധിക്കുന്നു. 1
Cross References
1 Kings 12:32യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിൽ യാഗങ്ങൾ അർപ്പിച്ചു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്ക് യാഗം കഴിക്കേണ്ടതിന് ബേഥേലിലും അവൻ അങ്ങനെ തന്നെ ചെയ്തു; താൻ ബേഥേലിൽ നിർമ്മിച്ച പൂജാഗിരികളിൽ പുരോഹിതന്മാരേയും നിയമിച്ചു.
Esther 3:6എന്നാൽ മൊർദ്ദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നത് അവന് പുച്ഛമായി തോന്നി. മൊർദ്ദെഖായിയുടെ ജാതി ഏതെന്ന് അവന് അറിവ് കിട്ടീട്ടുണ്ടായിരുന്നു. അതുകൊണ്ട് അഹശ്വേരോശിന്‍റെ രാജ്യത്തെല്ലാടവുമുള്ള, മൊർദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന് ഹാമാൻ അവസരം അന്വേഷിച്ചു.
Psalms 52:1അല്ലയോ വീര പുരുഷാ! നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തിന് + 52:1 ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തിന് നീ ദൈവമക്കള്‍ക്കെതിരെ ചെയ്ത ദുഷ്ടതയില്‍ പ്രശംസിക്കുന്നത് എന്തിന്? 2 ദൈവത്തിന്‍റെ ദയ ശാശ്വതമാകുന്നു. 1
Psalms 82:1ദൈവം ദേവസഭയിൽ നില്ക്കുന്നു; 2 അവിടുന്ന് ദൈവങ്ങള്‍ എന്നു വിളിക്കുന്നവരുടെ + 82:1 ദൈവങ്ങള്‍ എന്നു വിളിക്കുന്നവരുടെ ദൂതന്മാര്‍ അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ ദൈവത്തെ ആരാധിക്കുന്നവര്‍ ഇടയിൽ ന്യായം വിധിക്കുന്നു. 1
Ecclesiastes 3:16പിന്നെയും ഞാൻ സൂര്യനു കീഴിലുള്ള ന്യായത്തിന്‍റെ സ്ഥലത്ത് ന്യായക്കേടും നീതിയുടെ സ്ഥലത്ത് നീതികേടും കണ്ടു.
Isaiah 1:11“നിങ്ങളുടെ നിരവധിയായ ഹനനയാഗങ്ങൾ എനിക്ക് എന്തിന്?” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും 2 തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ട് എനിക്ക് മതിയായിരിക്കുന്നു; 1 കാളകളുടെയോ കുഞ്ഞാടുകളുടെയോ 2 കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്ക് ഇഷ്ടമല്ല. 1