സങ്കീർത്തനങ്ങൾ 94:5
യഹോവേ, അവർ അങ്ങേയുടെ ജനത്തെ തകർത്തുകളയുന്നു; 2 അങ്ങേയുടെ അവകാശത്തെ പീഡിപ്പിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
They break in pieces thy people, O LORD, and afflict thine heritage.
In Context
4അവർ ധാർഷ്ട്യത്തോടെ ശകാരിച്ച് സംസാരിക്കുന്നു; 2 നീതികേട് പ്രവർത്തിക്കുന്ന ഏവരും വമ്പ് പറയുന്നു. 1
6അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; 2 അനാഥരെ അവർ ഹിംസിക്കുന്നു. 1
Cross References
Psalms 7:2അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ; 2 വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ. 1
Psalms 44:22അങ്ങേയുടെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; 2 അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു. 1
Psalms 74:19അങ്ങേയുടെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; 2 അങ്ങേയുടെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ. 1
Psalms 79:7അവർ യാക്കോബിനെ വിഴുങ്ങിക്കളയുകയും 2 അവന്‍റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തുവല്ലോ. 1
Isaiah 3:15എന്‍റെ ജനത്തെ തകർത്തുകളയുവാനും 2 എളിയവരെ ദുഃഖിപ്പിക്കുവാനും നിങ്ങൾക്ക് എന്ത് കാര്യം?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്‍റെ അരുളപ്പാടു. 1
Jeremiah 22:17“എന്നാൽ നിന്‍റെ കണ്ണും മനസ്സും, 2 അത്യാഗ്രഹത്തിനും, കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിനും, 1 പീഡനവും സാഹസവും ചെയ്യുന്നതിനും 2 അല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല.