വെളിപ്പാട് 1:4
യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും, അവന്‍റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ അടുക്കൽനിന്നും,
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 3:14അതിന് ദൈവം മോശെയോട്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽ മക്കളോട് പറയേണം” എന്നു കല്പിച്ചു.
Psalms 102:25പൂർവ്വകാലത്ത് അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു; 2 ആകാശം അങ്ങേയുടെ കൈകളുടെ പ്രവൃത്തി ആകുന്നു. 1
Isaiah 41:4ആര്‍ അത് പ്രവർത്തിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു? 2 ആദിമുതൽ തലമുറകളെ വിളിച്ചവൻ; 1 യഹോവയായ ഞാൻ ആദ്യനും 2 അന്ത്യന്മാരോടുകൂടി അനന്യനും ആകുന്നു.” 1
Micah 5:2നീയോ, ബേത്ലേഹേം എഫ്രാത്തേ, 2 നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും 1 യിസ്രായേലിനു അധിപതിയായിരിക്കേണ്ടുന്നവൻ 2 എനിക്ക് നിന്നിൽനിന്ന് ഉത്ഭവിച്ചുവരും; 1 അവന്‍റെ ഉത്ഭവം പണ്ടേയുള്ളതും 2 പുരാതനമായതും തന്നെ. 1
Zechariah 4:10“അല്പകാര്യങ്ങളുടെ ദിവസത്തെ ആര്‍ നിസ്സാരമാക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണ് സെരുബ്ബാബേലിന്‍റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.”
John 1:1ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.