വെളിപ്പാട് 8:5
ദൂതൻ സുഗന്ധധൂപം എടുത്തു യാഗപീഠത്തിൽ നിന്നും കനൽ നിറച്ച് ഭൂമിയിലേക്കു എറിഞ്ഞു; അവിടെ ഇടിമുഴക്കങ്ങളും, ശബ്ദകോലാഹലങ്ങളും, മിന്നലുകളും, ഭൂകമ്പവും ഉണ്ടായി.
ബൈബിൾ (മലയാളം)
In The King James Version
In Context
6ഏഴു കാഹളങ്ങളുള്ള ഏഴു ദൂതന്മാർ കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.
Cross References
2 Samuel 22:7എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, 2 എന്‍റെ ദൈവത്തോടുതന്നെ നിലവിളിച്ചു, 1 അവിടുന്ന് അവിടുത്തെ ആലയത്തിൽനിന്ന് എന്‍റെ അപേക്ഷ കേട്ടു; 2 എന്‍റെ നിലവിളി അവിടുത്തെ ചെവികളിൽ എത്തി. 1
Psalms 18:13യഹോവ ആകാശത്തിൽ ഇടി മുഴക്കി, 2 അത്യുന്നതനായ ദൈവം തന്‍റെ നാദം കേൾപ്പിച്ചു, 2 ആലിപ്പഴവും തീക്കനലും + 18:13 ആലിപ്പഴവും തീക്കനലും ചില കൈയ്യെഴുത്തുപ്രതികളില്‍ ഈ ഭാഗം കാണുന്നില്ല പൊഴിഞ്ഞു. 1
Isaiah 30:30യഹോവ തന്‍റെ മഹത്ത്വമുള്ള മേഘനാദം കേൾപ്പിക്കുകയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റ്, മഴക്കോൾ, കന്മഴ എന്നിവയോടും കൂടി തന്‍റെ ഭുജത്തിന്‍റെ അവതരണം + 30:30 അവതരണം പ്രഹരം. കാണിക്കുകയും ചെയ്യും.
Isaiah 66:14അത് കണ്ടിട്ട് നിങ്ങളുടെ ഹൃദയം സന്തോഷിക്കും; 2 നിങ്ങളുടെ അസ്ഥികൾ ഇളമ്പുല്ലുപോലെ തഴയ്ക്കും; 1 യഹോവയുടെ കൈ തന്‍റെ ദാസന്മാർക്ക് വെളിപ്പെടും; 2 ശത്രുക്കളോട് അവൻ ക്രോധം കാണിക്കും. 1
Ezekiel 10:2അവിടുന്ന് ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചു: “നീ കെരൂബിന്‍റെ കീഴിൽ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽ ചെന്നു കെരൂബുകളുടെ ഇടയിൽനിന്ന് നിന്‍റെ കൈ നിറയെ തീക്കനൽ എടുത്ത് നഗരത്തിന്മേൽ വിതറുക” എന്നു കല്പിച്ചു; അങ്ങനെ ഞാൻ കാൺകെ അവൻ ചെന്നു.
Matthew 24:7ജനതകൾ ജനതകളോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.