Romans 12:20
“നിന്‍റെ ശത്രുവിന് വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്ക; 2 ദാഹിക്കുന്നു എങ്കിൽ കുടിക്കുവാൻ കൊടുക്ക; 1 അങ്ങനെ ചെയ്താൽ നീ അവന്‍റെ തലമേൽ 2 തീക്കനൽ കൂനകൂട്ടും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ബൈബിൾ (മലയാളം)
In The King James Version
In Context
21തിന്മയോട് തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.
Cross References
1 Samuel 24:16ദാവീദ് ശൗലിനോട് ഈ വാക്കുകൾ സംസാരിച്ച് തീർന്നശേഷം ശൗല്‍: “എന്‍റെ മകനേ, ദാവീദേ, ഇത് നിന്‍റെ ശബ്ദമോ?” എന്നു ചോദിച്ച് പൊട്ടിക്കരഞ്ഞു.
2 Kings 6:22അതിന് അവൻ: “കൊന്നുകളയരുത്; നിന്‍റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ കൊന്നുകളയുമോ? ഇവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്‍റെ അടുക്കൽ പോകേണ്ടതിന് അപ്പവും വെള്ളവും അവർക്ക് കൊടുക്കുക” എന്നു പറഞ്ഞു.
Psalms 140:10തീക്കനൽ അവരുടെ മേൽ വീഴട്ടെ; 2 ദൈവം അവരെ തീയിലും എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ. 1
Song of Solomon 8:6എന്നെ ഒരു മുദ്രമോതിരമായി നിന്‍റെ ഹൃദയത്തിന്മേലും 2 ഒരു മുദ്രമോതിരമായി നിന്‍റെ ഭുജത്തിന്മേലും വച്ചുകൊള്ളേണമേ; 1 പ്രേമം മരണംപോലെ ബലമുള്ളതും 2 പത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു; 1 അതിന്‍റെ ജ്വലനം അഗ്നിജ്വലനവും 2 ഒരു ദിവ്യജ്വാലയും തന്നെ. 1
Luke 6:27എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ സ്നേഹിക്കാതിരിക്കുന്നവർക്കു ഗുണം ചെയ്‌വിൻ.