റോമർ 13:2
ആകയാൽ ആ അധികാരത്തെ എതിർക്കുന്നവൻ ദൈവകൽപ്പനയെ ധിക്കരിക്കുന്നു; ധിക്കരിക്കുന്നവർ തങ്ങളുടെമേൽ ശിക്ഷാവിധി പ്രാപിക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Jeremiah 23:8‘യിസ്രായേൽ ഗൃഹത്തിന്‍റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന യഹോവയാണ’ എന്നു പറയുന്ന കാലം വരും; അവർ അവരുടെ സ്വന്തദേശത്തു വസിക്കും” എന്നു യഹോവയുടെ അരുളപ്പാടു. 1 പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാട്
Matthew 23:13കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾതന്നെ കടക്കുന്നതുമില്ല, കടക്കുന്നവരെ കടക്കുവാൻ സമ്മതിക്കുന്നതുമില്ല. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും + 23:13 മറ്റു വിവർത്തനങ്ങളിൽ ഈ ഭാഗം ചേർത്തിട്ടില്ല. വിഴുങ്ങുക എന്നാൽ ഭക്തിയുടെ വേഷം ധരിച്ച് സ്വാർത്ഥലാഭത്തിനായി ചൂഷണം ചെയ്യുന്നു ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും.
Luke 20:47അവർ വിധവമാരുടെ വീടുകളെ നശിപ്പിക്കുകയും, ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി ലഭിക്കും.
Titus 3:1ഭരണകർത്താക്കൾക്കും അധികാരികൾക്കും കീഴടങ്ങുവാനും അനുസരിക്കുവാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിക്കുവാനും
1 Peter 2:13സകല മാനുഷിക അധികാരങ്ങൾക്കും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ.