Romans 4:15
ന്യായപ്രമാണമോ കോപത്തിന് ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തിടത്ത് ലംഘനവുമില്ല.
ബൈബിൾ (മലയാളം)
In The King James Version
Because the law worketh wrath: for where no law is, there is no transgression.
In Context
14എന്നാൽ ന്യായപ്രമാണമുള്ളവരാണ് അവകാശികൾ എങ്കിൽ വിശ്വാസം വ്യർത്ഥവും വാഗ്ദത്തം ദുർബ്ബലവും എന്നു വരും.
Cross References
Deuteronomy 29:20അവനോട് ക്ഷമിക്കുവാൻ മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്‍റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം സകലവും അവന്‍റെമേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്ന് അവന്‍റെ നാമം മായിച്ചുകളയും.
Jeremiah 4:8ഇതു നിമിത്തം രട്ടുടുക്കുവിൻ; 2 വിലപിച്ചു മുറയിടുവിൻ; 1 യഹോവയുടെ ഉഗ്രകോപം 2 നമ്മെ വിട്ടുമാറിയിട്ടില്ലല്ലോ.
Ezekiel 7:19“അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; 2 പൊന്ന് അവർക്ക് മലമായി തോന്നും; 1 അവരുടെ വെള്ളിക്കും പൊന്നിനും 2 യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിക്കുവാൻ കഴിയുകയില്ല; 1 അതിനാൽ അവരുടെ വിശപ്പ് അടങ്ങുകയില്ല, 2 അവരുടെ വയറ് നിറയുകയും ഇല്ല; 2 അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ. 1
John 3:36പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; എന്നാൽ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്‍റെമേൽ വസിക്കുന്നു.“
Acts 17:30എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം അവഗണിച്ചിട്ട് ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്ന് മനുഷ്യരോടു കല്പിക്കുന്നു.
Romans 2:5എന്നാൽ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് നിനക്കുതന്നെ കോപം സംഭരിച്ചുവെക്കുന്നു.