Zechariah 10:11
അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, 2 സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; 1 നീലനദിയുടെ + 10:11 നീലനദിയുടെ നൈൽ നദി. ആഴങ്ങളെല്ലാം വറ്റിപ്പോകുകയും 2 അശ്ശൂരിന്‍റെ അഹങ്കാരം താഴുകയും 2 മിസ്രയീമിന്‍റെ ചെങ്കോൽ നീങ്ങിപ്പോകുകയും ചെയ്യും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
12ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും; 2 അവർ അവന്‍റെ നാമത്തിൽ സഞ്ചരിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്.
Cross References
Genesis 8:1ദൈവം നോഹയെയും പെട്ടകത്തിൽ ഉള്ള സകലജീവികളെയും സകലമൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റ് അടിപ്പിച്ചു; ജലനിരപ്പ് താഴുവാൻ തുടങ്ങി.
Exodus 14:27മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചയ്ക്ക് കടൽ അതിന്‍റെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിവന്നു. മിസ്രയീമ്യർ അതിന് എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്‍റെ നടുവിൽ തള്ളിയിട്ടു.
2 Kings 2:8അപ്പോൾ ഏലീയാവ് തന്‍റെ പുതപ്പ് എടുത്തു ചുരുട്ടി വെള്ളത്തെ അടിച്ചു; വെള്ളം രണ്ടായി പിരിഞ്ഞു; അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.
Ezra 6:22യഹോവ അവരെ സന്തോഷിപ്പിക്കുകയും, യിസ്രായേലിൻ ദൈവമായ ദൈവത്തിന്‍റെ ആലയത്തിന്‍റെ പണിയിൽ അവരെ സഹായിക്കേണ്ടതിന് അശ്ശൂർരാജാവിന്‍റെ + 6:22 അശ്ശൂർരാജാവിന്‍റെ ഇത് അസ്സിറിയ രാജാക്കന്മാരുടെ പിന്‍ഗാമിയായ ഒരു പേര്‍ഷ്യന്‍രാജാവിനെക്കുറിച്ചുള്ള ഒരു പരാമര്‍ശമാണ് അസ്സിറിയ രാജ്യം ആദ്യം ബാബിലോന്യരും പിന്നീട് പേര്‍ഷ്യരും കൈവശമാക്കിയിരുന്നു. ഹൃദയത്തെ അവർക്ക് അനുകൂലമാക്കുകയും ചെയ്തതിനാൽ, അവർ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.
Psalms 77:16ദൈവമേ, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു, 2 സമുദ്രങ്ങള്‍ അങ്ങയെ കണ്ടു ഭ്രമിച്ചു, 2 ആഴികളും വിറച്ചുപോയി. 1
Psalms 114:5സമുദ്രമേ, നീ ഓടുന്നതെന്ത്? 2 യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്? 1