Zechariah 14:8
ആ നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽ നിന്നു പുറപ്പെട്ടു പകുതി കിഴക്കേ കടലിലേക്കും പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും; അത് ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും.
ബൈബിൾ (മലയാളം)
In The King James Version
In Context
7യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അത് പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും.
9യഹോവ സർവ്വഭൂമിക്കും രാജാവാകും; ആ നാളിൽ യഹോവ ഏകനും അവന്‍റെ നാമം ഏകവും ആയിരിക്കും.
Cross References
Isaiah 35:7മരീചിക ഒരു പൊയ്കയായും 2 വരണ്ടനിലം നീരുറവുകളായും തീരും, 1 കുറുക്കന്മാരുടെ പാർപ്പിടത്തിൽ, അവ കിടന്ന സ്ഥലത്തുതന്നെ, 2 പുല്ലും ഓടയും + 35:7 ഓട നദിയരികെ വളരുന്ന ഒരുതരം സസ്യം. ഞാങ്ങണയും വളരും. 1
Isaiah 49:10അവർക്ക് വിശക്കുകയില്ല, ദാഹിക്കുകയുമില്ല; 2 മരീചികയും വെയിലും അവരെ ബാധിക്കുകയില്ല; 1 അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും 2 നീരുറവുകൾക്കരികിൽ അവരെ കൊണ്ടുപോകുകയും ചെയ്യും. 1
Ezekiel 47:1ആ മനുഷ്യന്‍ എന്നെ ആലയത്തിന്‍റെ പ്രവേശനത്തിങ്കൽ തിരികെ കൊണ്ടുവന്നപ്പോൾ, ആലയത്തിന്‍റെ ഉമ്മരപ്പടിയുടെ കീഴിൽനിന്ന് വെള്ളം കിഴക്കോട്ടു പുറപ്പെടുന്നത് ഞാൻ കണ്ടു. ആലയത്തിന്‍റെ ദർശനം കിഴക്കോട്ടായിരുന്നു; ആ വെള്ളം ആലയത്തിന്‍റെ വലത്തുഭാഗത്ത് കീഴിൽനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി.
Joel 3:18അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞ് പൊഴിക്കും; 2 കുന്നുകൾ പാൽ ഒഴുക്കും; 1 യെഹൂദായിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; 2 യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവ പുറപ്പെട്ടു 2 ശിത്തീംതാഴ്വരയെ നനയ്ക്കും. 1
John 4:10അതിന് യേശു: നീ ദൈവത്തിന്‍റെ ദാനവും, നിന്നോട് കുടിക്കുവാൻ തരിക എന്നു പറഞ്ഞവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോട് ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
John 5:4അതത് സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏത് വ്യാധിപിടിച്ചവനായിരുന്നാലും അവനു സൗഖ്യം വരും.