Zechariah 2:1
ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്ന ഒരു പുരുഷനെ കണ്ടു.
ബൈബിൾ (മലയാളം)
In The King James Version
I lifted up mine eyes again, and looked, and behold a man with a measuring line in his hand.
In Context
Cross References
Isaiah 54:16തീക്കനൽ ഊതി പണിചെയ്ത് ഓരോ ആയുധം തീർക്കുന്ന 2 കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; 1 നശിപ്പിക്കുവാൻ സംഹാരകനെയും 2 ഞാൻ സൃഷ്ടിച്ചിരിക്കുന്നു. 1
Ezekiel 40:3അവിടുന്ന് എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചക്ക് താമ്രംപോലെ ആയിരുന്നു; അവന്‍റെ കയ്യിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതില്ക്കൽ നിന്നു.
Ezekiel 47:4അവൻ പിന്നെയും ആയിരം മുഴം അളന്ന്, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്ന്, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.
Zechariah 1:16അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്‍റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
Revelation 11:1പിന്നെ അളവുകോൽപോലെയുള്ള ഒരു ദണ്ഡ് എനിക്ക് നൽകി. ദൂതൻ നിന്നുകൊണ്ട് എന്നോട് പറഞ്ഞത്: “എഴുന്നേറ്റ് ദൈവത്തിന്‍റെ ആലയത്തെയും യാഗപീഠത്തെയും അതിൽ ആരാധിക്കുന്നവരെയും അളക്കുക.