Zechariah 9:16
ആ നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്‍റെ ജനമായ ആട്ടിൻകൂട്ടത്തെപ്പോലെ രക്ഷിക്കും; 2 അവർ അവന്‍റെ ദേശത്ത് ഒരു കിരീടത്തിന്‍റെ രത്നംപോലെ പൊങ്ങി ശോഭിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 28:21ഇവ ക്രമമായി യിസ്രായേൽ മക്കളുടെ പേരുകൾ കൊത്തിയ പന്ത്രണ്ട് കല്ലുകൾ ആയിരിക്കേണം; പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ അവയിൽ മുദ്രയായി കൊത്തിയിരിക്കേണം.
Isaiah 11:10ആ നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജനതകൾ അന്വേഷിച്ചുവരും; അവന്‍റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും.
Isaiah 54:12ഞാൻ നിന്‍റെ താഴികക്കുടങ്ങളെ + 54:12 താഴികക്കുടങ്ങളെ ഒരലങ്കാരപ്പണി. ക്ഷേത്രങ്ങളുടെയും മറ്റും മുകളില്‍ ചെയ്യുന്നത് (ഒരു താഴികയും അതിനുമുകളില്‍ ഒരു കുടവും കമഴ്ത്തിവച്ചതുപോലെയാണ് ഇതിന്‍റെ ആകൃതി, കുടത്തിനുമുകളില്‍ കൂര്‍ത്ത ഒരു സ്തൂപമുള്ള താഴികക്കുടങ്ങളുമുണ്ട്) പത്മരാഗംകൊണ്ടും 2 നിന്‍റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും 2 നിന്‍റെ അറ്റങ്ങളെയെല്ലാം മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും. 1
Isaiah 60:14നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്‍റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; 2 നിന്നെ നിന്ദിച്ചവരെല്ലാം നിന്‍റെ കാൽ പിടിച്ചു നമസ്കരിക്കും; 1 അവർ നിന്നെ യഹോവയുടെ നഗരം എന്നും 2 യിസ്രായേലിൻ പരിശുദ്ധന്‍റെ സീയോൻ എന്നും വിളിക്കും. 1
Jeremiah 23:3എന്‍റെ ആട്ടിൻകൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ, ഞാൻ നീക്കിക്കളഞ്ഞിരിക്കുന്ന എല്ലാ ദേശങ്ങളിൽനിന്നും ശേഖരിച്ച്, അവയുടെ പുല്പുറങ്ങളിലേക്ക് വീണ്ടും കൊണ്ടുവരും; അവ വർദ്ധിച്ചു പെരുകും.
Ezekiel 34:11യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തന്നെ എന്‍റെ ആടുകളെ അന്വേഷിച്ചുകണ്ടെത്തും.