സെഫന്യാവ് 1:3
“ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; 2 ഞാൻ ആകാശത്തിലെ പറവജാതികളെയും 1 സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടി ഭൗതിക അവശിഷ്ടങ്ങളെയും നശിപ്പിക്കും; 2 ഞാൻ ഭൂതലത്തിൽനിന്ന് മനുഷ്യനെ ഛേദിച്ചുകളയും” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
2“ഞാൻ ഭൂതലത്തിൽനിന്ന് സകലത്തെയും സംഹരിച്ചുകളയും” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1
Cross References
Genesis 6:7“ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്ന് നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കിയതുകൊണ്ട് ഞാൻ അനുതപിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്തു.
Jeremiah 4:23ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യവുമായി കണ്ടു; 2 ഞാൻ ആകാശത്തെ നോക്കി; അതിന് പ്രകാശം ഇല്ലാതെയിരുന്നു. 1
Jeremiah 7:20അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, എന്‍റെ കോപവും എന്‍റെ ക്രോധവും ഈ സ്ഥലത്ത് മനുഷ്യൻ്റെമേലും മൃഗത്തിന്മേലും വയലിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അത് കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.”
Ezekiel 7:19“അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; 2 പൊന്ന് അവർക്ക് മലമായി തോന്നും; 1 അവരുടെ വെള്ളിക്കും പൊന്നിനും 2 യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിക്കുവാൻ കഴിയുകയില്ല; 1 അതിനാൽ അവരുടെ വിശപ്പ് അടങ്ങുകയില്ല, 2 അവരുടെ വയറ് നിറയുകയും ഇല്ല; 2 അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ. 1
Ezekiel 14:13“മനുഷ്യപുത്രാ ഒരു ദേശം എന്നോട് ദ്രോഹിച്ച് പാപം ചെയ്യുമ്പോൾ ഞാൻ അതിന്‍റെ നേരെ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ച്, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽ നിന്നു ഛേദിച്ചുകളയും.
Ezekiel 44:12അവർ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ശുശ്രൂഷചെയ്തതിനാൽ, യിസ്രായേൽഗൃഹം അകൃത്യം ചെയ്യുവാൻ കാരണമായി; അതുകൊണ്ട് ഞാൻ അവർക്ക് വിരോധമായി കൈ ഉയർത്തി സത്യം ചെയ്തിരിക്കുന്നു; അവർ അവരുടെ അകൃത്യം വഹിക്കേണം” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.