1 ദിനവൃത്താന്തം 23:32
സമാഗമനകൂടാരത്തിന്റെ കാൎയ്യവും വിശുദ്ധസ്ഥലത്തിന്റെ കാൎയ്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാൎയ്യവും വിചാരിക്കുന്നതും തന്നേ.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
Read all of 1 ദിനവൃത്താന്തം 23
Cross References
Numbers 3:6നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിൎത്തുക.
Numbers 8:26എങ്കിലും സമാഗമനകൂടാരത്തിലെ കാൎയ്യംനോക്കുന്നതിൽ അവർ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാൎയ്യം സംബന്ധിച്ചു നീ ഇങ്ങനെ അവൎക്കു ചെയ്യേണം.
Deuteronomy 18:7അവിടെ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന ലേവ്യരായ തന്റെ സകലസഹോദരന്മാരെയും പോലെ അവന്നും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാം.
1 Chronicles 9:27കാവലും രാവിലെതോറും വാതിൽ തുറക്കുന്ന മുറയും അവൎക്കുള്ളതുകൊണ്ടു അവർ ദൈവാലയത്തിന്റെ ചുറ്റും രാപാൎത്തുവന്നു.