2 രാജാക്കന്മാർ 15:29
യിസ്രായേൽരാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്നു ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
Cross References
Leviticus 26:38നിങ്ങൾ ജാതികളുടെ ഇടയിൽ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.
Numbers 32:40മോശെ ഗിലെയാദ്ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവൻ അവിടെ പാൎത്തു.
Deuteronomy 4:26നിങ്ങൾ കൈവശമാക്കേണ്ടതിന്നു യോൎദ്ദാൻ കടന്നുചെല്ലുന്ന ദേശത്തുനിന്നു നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്നു ഞാൻ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കു വിരോധമായി സാക്ഷിനിൎത്തി പറയുന്നു; നിങ്ങൾ അവിടെ ദീൎഘായുസ്സോടിരിക്കാതെ നിൎമ്മൂലമായ്പോകും.
Deuteronomy 28:64യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ സൎവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
Joshua 11:10യോശുവ ആ സമയം തിരിഞ്ഞു ഹാസോർ പിടിച്ചു അതിലെ രാജാവിനെ വാൾകൊണ്ടു കൊന്നു; ഹാസോർ മുമ്പെ ആ രാജ്യങ്ങൾക്കു ഒക്കെയും മൂലസ്ഥാനമായിരുന്നു.
Joshua 12:19മാദോൻരാജാവു ഒന്നു; ഹാസോർരാജാവു ഒന്നു; ശിമ്രോൻ-മെരോൻരാജാവു ഒന്നു;