യിരെമ്യാവ് 18:12
അതിന്നു അവർ: ഇതു വെറുതെ; ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഔരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും എന്നു പറഞ്ഞു.
സത്യവേദപുസ്തകം
In The King James Version
In Context
Cross References
Genesis 6:5ഭൂമിയിൽ മനുഷ്യൻറെ ദുഷ്ടത വലിയതെന്നും അവൻറെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
Deuteronomy 29:19അവനോടു ക്ഷമിപ്പാൻ യഹോവേക്കു മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും അവന്റെ മേൽ വരും; യഹോവ ആകാശത്തിൻ കീഴിൽ നിന്നു അവന്റെ നാമം മായിച്ചുകളയും.
Isaiah 57:10വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല
Jeremiah 2:25ചെരിപ്പു ഊരിപ്പോകാതവണ്ണം നിന്റെ കാലും രണ്ടു പോകാതവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊൾക; നീയോ അതു വെറുതെ; അങ്ങനെയല്ല; ഞാൻ അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാൻ പോകും എന്നു പറഞ്ഞു.
Jeremiah 6:17ഞാൻ നിങ്ങൾക്കു കാവൽക്കാരെ ആക്കി: കാഹളനാദം ശ്രദ്ധിപ്പിൻ എന്നു കല്പിച്ചു; എന്നാൽ അവർ: ഞങ്ങൾ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.
Jeremiah 11:8അവരോ അനുസരിക്കയും ചെവി ചായ്ക്കയും ചെയ്യാതെ ഔരോരുത്തൻ താന്താന്റെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം നടന്നു; ആകയാൽ ഞാൻ അവരോടു ചെയ്‍വാൻ കല്പിച്ചതും അവർ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്റെ വചനങ്ങളെപ്പോലെ ഒക്കെയും ഞാൻ അവരുടെ മേൽ വരുത്തിയിരിക്കുന്നു.