യിരെമ്യാവ് 6:19
ഭൂമിയേ, കേൾക്ക; ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ടു, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനൎത്ഥം അവരുടെമേൽ വരുത്തും.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
18അതുകൊണ്ടു ജാതികളേ, കേൾപ്പിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നതു അറിഞ്ഞുകൊൾക.
Cross References
Deuteronomy 30:19ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷി വെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും
1 Samuel 15:23മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
Proverbs 1:24ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും
Proverbs 15:26ദുരുപായങ്ങൾ യഹോവെക്കു വെറുപ്പു; ദയാവാക്കോ നിൎമ്മലം.
Isaiah 1:2ആകാശമേ, കേൾക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റി വളൎത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.
Isaiah 59:7അവരുടെ കാൽ ദോഷത്തിന്നായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാൻ അവർ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ടു.