ലേവ്യപുസ്തകം 1:9
അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.
സത്യവേദപുസ്തകം
In The King James Version
In Context
Cross References
Exodus 29:18ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ വെച്ചു ദഹിപ്പിക്കേണം. ഇതു യഹോവേക്കു ഹോമയാഗം, യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.
Leviticus 1:13കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.
Leviticus 2:2അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടു ക്കൽ അതുകൊണ്ടു വരേണം. അവൻ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതൻ അതു നിവേദ്യമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹന യാഗം.
Leviticus 2:16ഉതിർത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതൻ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവേക്കു ഒരു ദഹനയാഗം.
Leviticus 3:11പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവേക്കു ദഹനയാഗഭോജനം.
Leviticus 8:21അവൻ അതിന്റെ കുടലും കാലും വെള്ളംകൊണ്ടുകഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു സൌരഭ്യവാസനയായ ഹോമയാഗമായി യഹോവേക്കുള്ള ധഹനയാഗം; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.