സംഖ്യാപുസ്തകം 6:3
വീഞ്ഞും മദ്യവും വൎജ്ജിച്ചിരിക്കേണം: വീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
Cross References
Judges 13:4ആകയാൽ നീ സൂക്ഷിച്ചുകൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.
Proverbs 31:4വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാൎക്കു കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാൎക്കു അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാൎക്കു കൊള്ളരുതു.
Amos 2:12എന്നാൽ നിങ്ങൾ വ്രതസ്ഥന്മാൎക്കു വീഞ്ഞു കുടിപ്പാൻ കൊടുക്കയും പ്രവാചകന്മാരോടു: പ്രവചിക്കരുതു എന്നു കല്പിക്കയും ചെയ്തു.
Luke 7:33യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങൾ പറയുന്നു.
Ephesians 5:18വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുൎന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീൎത്തനങ്ങളാലും
1 Timothy 5:23മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീൎണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക.