1 Chronicles 19:9
അമ്മോന്യർ വന്ന് പട്ടണത്തിന്‍റെ പടിവാതില്ക്കൽ യുദ്ധത്തിനായി അണിനിരന്നു; അവരെ സഹായിക്കുവാൻ വന്ന രാജാക്കന്മാർ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു + 19:9 വെളിമ്പ്രദേശം - തുറസ്സായ പ്രദേശം.
ബൈബിൾ (മലയാളം)
In The King James Version
In Context
8ദാവീദ് അത് കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു.
Cross References
2 Samuel 10:8അമ്മോന്യരും പുറപ്പെട്ടു പട്ടണവാതില്‍ക്കൽ പടക്ക് അണിനിരന്നു; എന്നാൽ സോബയിലെയും ബേത്ത്-രഹോബിലെയും അരാമ്യരും തോബ്യരും മയഖ്യരും മറ്റൊരു ഭാഗമായി മൈതാനത്തായിരുന്നു.
1 Kings 20:1അരാം രാജാവായ ബെൻ-ഹദദ് തന്‍റെ സൈന്യത്തെ എല്ലാം ഒന്നിച്ചുകൂട്ടി; അവന്‍റെ കൂടെ കുതിരകളും രഥങ്ങളും ഉള്ള മുപ്പത്തിരണ്ടു രാജാക്കന്മാരും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടു ശമര്യയെ ഉപരോധിച്ച്, അതിനോടു യുദ്ധംചെയ്തു.
2 Chronicles 13:3അബീയാവ് നാലുലക്ഷം യുദ്ധവീരന്മാരുള്ളോരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്‍റെ നേരെ എട്ടുലക്ഷം യുദ്ധവീരന്മാരെ അണിനിരത്തി.
Isaiah 28:6ന്യായവിസ്താരം കഴിക്കുവാൻ ഇരിക്കുന്നവന് ന്യായത്തിന്‍റെ ആത്മാവും 2 പട്ടണവാതില്‍ക്കൽവച്ചു പടയെ മടക്കിക്കളയുന്നവർക്കു വീര്യബലവും ആയിരിക്കും. 1
Joel 2:5അവർ പർവ്വതശിഖരങ്ങളിൽ 2 രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; 1 അഗ്നിജ്വാല വൈക്കോലിനെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും 2 പടയ്ക്ക് അണിനിരക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നെ. 1