1 ദിനവൃത്താന്തം 22:10
അവൻ എന്‍റെ നാമത്തിന് ഒരു ആലയം പണിയും; അവൻ എനിക്ക് മകനായും ഞാൻ അവന് അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്‍റെ രാജത്വം ഞാൻ എന്നേക്കും നിലനില്‍ക്കുമാറാക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
Read all of 1 ദിനവൃത്താന്തം 22
Cross References
1 Kings 2:15അവൻ പറഞ്ഞത്: “രാജത്വം എനിക്കുള്ളതായിരുന്നു; ഞാൻ വാഴേണമെന്നു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞ് എന്‍റെ സഹോദരന് ആയിപ്പോയി; യഹോവയാൽ അത് അവനു ലഭിച്ചു.
1 Kings 8:19എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്നിൽ നിന്നുത്ഭവിക്കുന്ന നിന്‍റെ മകൻ തന്നെ എന്‍റെ നാമത്തിന് ആലയം പണിയും’ എന്നു കല്പിച്ചു.
1 Chronicles 28:6ദൈവം എന്നോട്: “നിന്‍റെ മകനായ ശലോമോൻ എന്‍റെ ആലയവും എന്‍റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കും.
Psalms 89:36അവന്‍റെ സന്തതി ശാശ്വതമായും 2 അവന്‍റെ സിംഹാസനം എന്‍റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. 1
Zechariah 6:12സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മുള’ എന്നു പേരുള്ള ഒരു പുരുഷനുണ്ടല്ലോ; അവൻ തന്‍റെ നിലയിൽനിന്നു മുളച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.