Zechariah 6:12
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മുള’ എന്നു പേരുള്ള ഒരു പുരുഷനുണ്ടല്ലോ; അവൻ തന്‍റെ നിലയിൽനിന്നു മുളച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Ezra 3:8അവർ യെരൂശലേമിലെ ദൈവാലയത്തിൽ എത്തിയതിന്‍റെ രണ്ടാം വർഷം രണ്ടാം മാസം ശെയല്ത്തീയേലിന്റെ മകൻ സെരുബ്ബാബേലും, യോസാദാക്കിന്റെ മകൻ യേശുവയും, അവരുടെ ശേഷം സഹോദരന്മാരും, പുരോഹിതന്മാരും, ലേവ്യരും, പ്രവാസത്തിൽനിന്ന് യെരൂശലേമിലേക്ക് വന്നവർ എല്ലാവരുംകൂടി പണി തുടങ്ങി. ഇരുപതു വയസ്സ് മുതൽ മേലോട്ട് പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്‍റെ പണിക്ക് മേൽനോട്ടത്തിന് നിയമിച്ചു.
Psalms 80:15അങ്ങേയുടെ വലങ്കൈ നട്ടതും 2 അങ്ങേയ്ക്കായി വളർത്തിയതുമായ ഈ തൈയ്യെയും പരിപാലിക്കേണമേ. 1
Isaiah 11:1എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും; 2 അവന്‍റെ വേരുകളിൽനിന്നുള്ള ഒരു ശിഖരം ഫലം കായിക്കും. 1
Isaiah 53:2അവൻ ഇളയ തൈപോലെയും 2 വരണ്ട നിലത്തുനിന്നു വേര് മുളയ്ക്കുന്നതുപോലെയും 2 അവിടുത്തെ മുമ്പാകെ വളരും; 1 അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; 2 കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല. 1
Jeremiah 33:15ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ മുളപ്പിക്കും; അവൻ ദേശത്ത് നീതിയും ന്യായവും നടത്തും.
Micah 5:5അവിടുന്ന് സമാധാനമാകും; 2 അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ 2 അരമനകളിൽ ചവിട്ടുമ്പോൾ 1 നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും 2 എട്ട് ജനപ്രഭുക്കന്മാരെയും നിർത്തും. 1