1 രാജാക്കന്മാർ 2:7
“എന്നാൽ ഗിലെയാദ്യനായ ബർസില്ലായിയുടെ മക്കൾക്കു നീ ദയ കാണിക്കേണം; അവർ നിന്‍റെ മേശയിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കട്ടെ; നിന്‍റെ സഹോദരൻ അബ്ശാലോമിന്‍റെ മുമ്പിൽനിന്ന് ഞാൻ ഓടിപ്പോകുമ്പോൾ അവർ എനിക്കു സഹായകരായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Samuel 9:7ദാവീദ് അവനോട്: “ഭയപ്പെടണ്ടാ; നിന്‍റെ അപ്പനായ യോനാഥാൻ നിമിത്തം ഞാൻ നിന്നോട് നിശ്ചയമായി ദയകാണിച്ച് നിന്‍റെ പിതാവിന്‍റെ അപ്പനായ ശൗലിന്‍റെ നിലം മുഴുവനും നിനക്ക് മടക്കിത്തരും; നീയോ നിത്യം എന്‍റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു.
2 Samuel 15:13പിന്നീട് ഒരു സന്ദേശവാഹകൻ ദാവീദിന്‍റെ അടുക്കൽ വന്നു: “യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോട് കൂടിയാണ്” എന്നറിയിച്ചു.
2 Samuel 19:28എന്‍റെ യജമാനനായ രാജാവിന്‍റെ മുമ്പാകെ അടിയന്‍റെ പിതൃഭവനമൊക്കെയും മരണയോഗ്യർ ആയിരുന്നു; എന്നിട്ടും അടിയനെ അവിടുത്തെ മേശയിങ്കൽ ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ആക്കി; രാജാവിനോട് സങ്കടം പറവാൻ അടിയന് ഇനി എന്ത് അവകാശമുള്ളു?”
2 Samuel 19:38അതിന് രാജാവ്: “കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്‍റെ ഇഷ്ടപ്രകാരം ഞാൻ അവന് ചെയ്തുകൊടുക്കാം; നീ എന്നോട് ആവശ്യപ്പെടുന്നതെല്ലാം ഞാൻ നിനക്കായി ചെയ്യും“ എന്നു പറഞ്ഞു.
2 Kings 25:30രാജാവ് അവന് അവന്‍റെ മരണദിവസം വരെ അവന്‍റെ ജീവകാലം മുഴുവൻ നിത്യവൃത്തിക്കുള്ള ഓഹരി കൊടുത്തുപോന്നു.
Jeremiah 52:33അവന്‍റെ കാരാഗൃഹവസ്ത്രം മാറ്റി, അവൻ ജീവകാലം മുഴുവൻ നിത്യവും രാജസന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.