1 ശമൂവേൽ 18:5
ശൗല്‍ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യങ്ങൾ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗല്‍ അവനെ പടജ്ജനത്തിന് മേധാവി ആക്കി; ഇതു സർവ്വജനത്തിനും ശൗലിന്‍റെ ഭൃത്യന്മാർക്കും പ്രീതികരമായി.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 39:2യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതിനാൽ അവൻ ശ്രേഷ്ഠനായി, മിസ്രയീമ്യനായ യജമാനന്‍റെ വീട്ടിൽ വസിച്ചു.
Judges 1:19യഹോവ യെഹൂദായോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാട്ടിലെ നിവാസികളെ ഓടിച്ചുകളഞ്ഞു; എന്നാൽ താഴ്വരയിലെ നിവാസികൾക്ക് ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല.
1 Samuel 13:2ശൗല്‍ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരം പേർ ശൗലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും, ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷമുള്ള ജനത്തെ അവൻ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.
1 Samuel 18:14യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്‍റെ എല്ലാ വഴികളിലും ദാവീദിന് അഭിവൃദ്ധി ഉണ്ടായി.
2 Samuel 5:10സൈന്യങ്ങളുടെ ദൈവമായ യഹോവ അവനോടുകൂടിയുണ്ടായിരുന്നതുകൊണ്ട് ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.
Psalms 1:3അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും 2 തക്കകാലത്ത് ഫലം കായ്ക്കുന്നതും 1 ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; 2 അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധിപ്രാപിക്കും. 1