സങ്കീർത്തനങ്ങൾ 1:3
അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും 2 തക്കകാലത്ത് ഫലം കായ്ക്കുന്നതും 1 ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; 2 അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധിപ്രാപിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
4ദുഷ്ടന്മാർ അങ്ങനെയല്ല; 2 അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു. 1
Cross References
Genesis 39:23യഹോവ അവനോടുകൂടെ ഇരുന്ന് അവൻ ചെയ്ത സകലതും സഫലമാക്കിയതിനാൽ അവന്‍റെ അധീനതയിൽ ഉള്ള യാതൊന്നും കാരാഗൃഹപ്രമാണി നോക്കിയില്ല.
Deuteronomy 28:8“യഹോവ നിന്‍റെ കളപ്പുരകളിലും നീ കൈവയ്ക്കുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് അവൻ നിന്നെ അനുഗ്രഹിക്കും.
2 Kings 18:7യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ എവിടെയൊക്കെ പോയോ അവിടെയൊക്കെ കൃതാർത്ഥനായിത്തീർന്നു; അവൻ അശ്ശൂർ രാജാവിനോടു മത്സരിച്ച് അവനെ സേവിക്കാതിരുന്നു.
1 Chronicles 22:13യഹോവ യിസ്രായേലിനു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ ശ്രദ്ധയോടെ പ്രമാണിക്കുന്നു എങ്കിൽ നീ കൃതാർത്ഥനാകും; ധൈര്യപ്പെട്ടു ഉറച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.
2 Chronicles 32:23പലരും യെരൂശലേമിൽ യഹോവയ്ക്കു കാഴ്ചകളും യെഹൂദാ രാജാവായ യെഹിസ്കീയാവിനു സമ്മാനങ്ങളും കൊണ്ടുവന്നു; അവൻ അന്നുമുതൽ സകലജാതികളുടെയും ദൃഷ്ടിയിൽ ഉന്നതനായിത്തീർന്നു. 1 യെഹിസ്കീയാവിന്‍റെ രോഗവും അഹങ്കാരവും
Job 22:28നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്കു സാധിക്കും; 2 നിന്‍റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. 1