2 Chronicles 22:1
യെരൂശലേം നിവാസികൾ യെഹോരാമിന്‍റെ ഇളയമകനായ അഹസ്യാവിനെ അവനു പകരം രാജാവാക്കി; അരാബ്യരോടുകൂടെ പാളയത്തിൽ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാ രാജാവായ യെഹോരാമിന്‍റെ മകൻ അഹസ്യാവ് രാജാവായി.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 8:24യെഹോരാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ പിതാക്കന്മാരോടുകൂടെ ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ അഹസ്യാവ് അവനു പകരം രാജാവായി. 1 യെഹൂദാ രാജാവായ അഹസ്യാവ്
2 Kings 9:1എലീശാപ്രവാചകൻ ഒരു പ്രവാചക ഗണത്തില്‍ ഒരുവനെ വിളിച്ച് അവനോട് പറഞ്ഞത്: “നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ടു ഗിലെയാദിലെ രാമോത്തിലേക്കു പോകുക.
1 Chronicles 3:11അവന്‍റെ മകൻ യെഹോരാം; അവന്‍റെ മകൻ അഹസ്യാവ്;
2 Chronicles 21:17അവർ യെഹൂദയിൽ വന്ന് അതിനെ ആക്രമിച്ചു; രാജധാനിയിൽ കണ്ട സകല വസ്തുവകകളും അപഹരിച്ചു; അവന്‍റെ ഭാര്യമാരെയും പുത്രന്മാരെയും പിടിച്ചു കൊണ്ടുപോയി; അവന്‍റെ ഇളയമകനായ യെഹോവാഹാസ് അല്ലാതെ ഒരു മകനും അവനു ശേഷിച്ചില്ല.
2 Chronicles 25:23യിസ്രായേൽ രാജാവായ യോവാശ്, യെഹോവാഹാസിന്‍റെ മകൻ യോവാശിന്‍റെ മകൻ, യെഹൂദാ രാജാവായ അമസ്യാവിനെ, ബേത്ത്-ശേമെശിൽവച്ച് പിടിച്ച് യെരൂശലേമിൽ കൊണ്ടുവന്നു; യെരൂശലേമിന്‍റെ മതിൽ, എഫ്രയീമിന്‍റെ പടിവാതിൽ മുതൽ കോൺപടിവാതിൽ വരെ, നാനൂറു മുഴം ഇടിച്ചുകളഞ്ഞു.
2 Chronicles 33:25എന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്‍റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയെല്ലാം കൊന്നുകളഞ്ഞു; ദേശത്തെ ജനം അവന്‍റെ മകനായ യോശീയാവെ അവനു പകരം രാജാവാക്കി.