2 ദിനവൃത്താന്തം 25:23
യിസ്രായേൽ രാജാവായ യോവാശ്, യെഹോവാഹാസിന്‍റെ മകൻ യോവാശിന്‍റെ മകൻ, യെഹൂദാ രാജാവായ അമസ്യാവിനെ, ബേത്ത്-ശേമെശിൽവച്ച് പിടിച്ച് യെരൂശലേമിൽ കൊണ്ടുവന്നു; യെരൂശലേമിന്‍റെ മതിൽ, എഫ്രയീമിന്‍റെ പടിവാതിൽ മുതൽ കോൺപടിവാതിൽ വരെ, നാനൂറു മുഴം ഇടിച്ചുകളഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
22യെഹൂദാ യിസ്രായേലിനോട് തോറ്റു; ഓരോരുത്തൻ താന്താന്‍റെ കൂടാരത്തിലേക്ക് ഓടിപ്പോയി.
Read all of 2 ദിനവൃത്താന്തം 25
Cross References
2 Chronicles 21:17അവർ യെഹൂദയിൽ വന്ന് അതിനെ ആക്രമിച്ചു; രാജധാനിയിൽ കണ്ട സകല വസ്തുവകകളും അപഹരിച്ചു; അവന്‍റെ ഭാര്യമാരെയും പുത്രന്മാരെയും പിടിച്ചു കൊണ്ടുപോയി; അവന്‍റെ ഇളയമകനായ യെഹോവാഹാസ് അല്ലാതെ ഒരു മകനും അവനു ശേഷിച്ചില്ല.
2 Chronicles 22:6അരാം രാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവച്ച് ഏറ്റ മുറിവുകൾ ചികിത്സിക്കേണ്ടതിന് അവൻ യിസ്രയേലിലേക്ക് മടങ്ങിപ്പോയി; യെഹൂദാ രാജാവായ യെഹോരാമിന്‍റെ മകൻ അസര്യാവ്, ആഹാബിന്‍റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാണ്മാൻ യിസ്രയേലിൽ ചെന്നു.
2 Chronicles 33:11ആകയാൽ യഹോവ അശ്ശൂർരാജാവിന്‍റെ സേനാധിപന്മാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ച് പിത്തളചങ്ങലയാൽ ബന്ധിച്ച് ബാബേലിലേക്ക് കൊണ്ടുപോയി.
2 Chronicles 36:10എന്നാൽ പിറ്റേയാണ്ടിൽ നെബൂഖദ്നേസർ രാജാവ് ആളയച്ച് അവനെ ബാബേലിലേക്കു വരുത്തി. യഹോവയുടെ ആലയത്തിലെ വിലയേറിയ ഉപകരണങ്ങളും ബാബേലിലേക്കു കൊണ്ടുപോയി. അവന്‍റെ ഇളയപ്പനായ + 36:10 ഇളയപ്പനായ സഹോദരനായ സിദെക്കീയാവിനെ യെഹൂദെക്കും യെരൂശലേമിനും രാജാവാക്കി. 1 യെഹൂദാ രാജാവായ സിദെക്കീയാവ്
Nehemiah 12:39പഴയവാതിലും മീൻവാതിലും ഹനനേലിന്റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്ന് ആട്ടുവാതിൽവരെയും ചെന്നു; അവർ കാരാഗൃഹവാതില്ക്കൽ നിന്നു.
Proverbs 29:23മനുഷ്യന്‍റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; 2 മനോവിനയമുള്ളവൻ മാനം പ്രാപിക്കും. 1