2 Chronicles 24:27
അവന്‍റെ പുത്രന്മാരുടെയും, അവന് വിരോധമായുള്ള അനേക പ്രവചനങ്ങളുടെയും, ദൈവാലയം കേടുപാട് തീർത്തതിന്‍റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്‍റെ മകനായ അമസ്യാവ് അവനു പകരം രാജാവായി.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 12:21ശിമെയാത്തിന്‍റെ മകനായ യോസാഖാർ, ശോമേരിന്‍റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മാരായിരുന്നു അവനെ വെട്ടിക്കൊന്നത്. ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ അമസ്യാവ് അവനു പകരം രാജാവായിതീർന്നു.
2 Chronicles 9:29ശലോമോന്‍റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം നാഥാൻപ്രവാചകന്‍റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്‍റെ പ്രവാചകത്തിലും നെബാത്തിന്‍റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദർശകന്‍റെ ദർശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.
2 Chronicles 16:11ആസായുടെ വൃത്താന്തങ്ങൾ ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നുവല്ലോ.
2 Chronicles 24:12രാജാവും യെഹോയാദായും അത് യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്നവർക്ക് കൊടുത്തു; അവർ യഹോവയുടെ ആലയത്തിന്‍റെ അറ്റകുറ്റം തീർപ്പാൻ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാൻ ഇരിമ്പും താമ്രവുംകൊണ്ട് പണിചെയ്യുന്നവരെയും കൂലിക്കു വച്ചു.