2 Chronicles 33:11
ആകയാൽ യഹോവ അശ്ശൂർരാജാവിന്‍റെ സേനാധിപന്മാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ച് പിത്തളചങ്ങലയാൽ ബന്ധിച്ച് ബാബേലിലേക്ക് കൊണ്ടുപോയി.
ബൈബിൾ (മലയാളം)
In The King James Version
In Context
10യഹോവ മനശ്ശെയോടും അവന്‍റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല.
Cross References
Deuteronomy 28:36“യഹോവ നിന്നെയും നീ നിന്‍റെമേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്‍റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജനതയുടെ അടുക്കൽ അയയ്ക്കും; അവിടെ നീ മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ സേവിക്കും.
2 Kings 20:18നീ ജനിപ്പിക്കുന്നവരായ, നിന്നിൽ നിന്നുത്ഭവിക്കുന്ന, നിന്‍റെ പുത്രന്മാരിൽ ചിലരെയും അവർ ബദ്ധന്മാരായി കൊണ്ടുപോകും; അവർ ബാബേൽരാജാവിന്‍റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
2 Kings 25:6അവർ രാജാവിനെ പിടിച്ച് രിബ്ലയിൽ ബാബേല്‍ രാജാവിന്‍റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവനെ വിധി കല്പിച്ചു.
2 Chronicles 36:6അവന്‍റെനേരെ ബാബേൽരാജാവായ നെബൂഖദ്നേസർ വന്ന് അവനെ പിത്തളചങ്ങല കൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി.
Nehemiah 9:37ഞങ്ങളുടെ പാപങ്ങൾ നിമിത്തം അങ്ങ് ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർ അതിലെ വിളവുകൾ എടുക്കുന്നു; അവർ തങ്ങൾക്ക് ബോധിച്ചതുപോലെ ഞങ്ങളിലും ഞങ്ങളുടെ കന്നുകാലികളിലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.” 1 ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു
Job 36:8അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് 2 കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ 1