2 Chronicles 7:21
ഈ ആലയം എത്ര മഹത്തരമായാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി സ്തംഭിച്ച്: യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തുവാൻ സംഗതി എന്ത്? എന്നു ചോദിക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 29:24“യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തതെന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത്?” എന്നു സകലജനതകളും ചോദിക്കും.
2 Chronicles 29:8“അതുകൊണ്ട് യഹോവയുടെ കോപം യെഹൂദയുടെയും യെരൂശലേമിന്‍റെയും മേൽ വന്നു; നിങ്ങൾ സ്വന്തകണ്ണാൽ കാണുന്നതുപോലെ അവൻ അവരെ നടുക്കത്തിനും അമ്പരപ്പിനും, പരിഹാസത്തിനും പാത്രമാക്കിയിരിക്കുന്നു.
Jeremiah 13:22‘ഇങ്ങനെ എനിക്ക് ഭവിക്കുവാൻ സംഗതി എന്ത്?’ 2 എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ 1 നിന്‍റെ അകൃത്യങ്ങളുടെ പെരുപ്പംനിമിത്തം 2 നിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പു നീങ്ങിയും 2 നിന്‍റെ കുതികാലിനു അപമാനം വന്നും ഇരിക്കുന്നു. 1
Jeremiah 19:8ഞാൻ ഈ നഗരത്തെ സ്തംഭനത്തിനും പരിഹാസത്തിനും വിഷയമാക്കിത്തീർക്കും; അതിനരികിലൂടെ കടന്നുപോകുന്ന ഏവനും സ്തംഭിച്ച്, അതിന് നേരിട്ട സകലബാധകളും നിമിത്തം പരിഹാസത്തോടെ ചൂളംവിളിക്കും.
Jeremiah 22:8അനേകം ജനതകളും ഈ നഗരംവഴി കടന്നുപോകുമ്പോൾ ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോട്: ‘ഈ മഹാനഗരത്തോട് യഹോവ ഇങ്ങനെ ചെയ്തതെന്ത്’ എന്നു ചോദിക്കുകയും
Jeremiah 49:17ഏദോം ഭീതിവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും ഭയപ്പെട്ട് അതിന്‍റെ സകലബാധകളും നിമിത്തം നിന്ദയോടെ പെരുമാറും.