2 Kings 10:13
യേഹൂ യെഹൂദാ രാജാവായ അഹസ്യാവിന്‍റെ സഹോദരന്മാരെ കണ്ടിട്ട്: “നിങ്ങൾ ആർ” എന്നു ചോദിച്ചു. “ഞങ്ങൾ അഹസ്യാവിന്‍റെ സഹോദരന്മാർ; രാജാവിന്‍റെയും രാജ്ഞിയുടെയും മക്കളെ വന്ദനം ചെയ്യുവാൻ പോകുകയാകുന്നു” എന്നു അവർ പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
12പിന്നെ അവൻ ശമര്യയിൽ ചെന്നു വഴിയിൽ ഇടയന്മാർ രോമം കത്രിക്കുന്ന വീടിനരികെ എത്തിയപ്പോൾ
Cross References
2 Kings 8:24യെഹോരാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ പിതാക്കന്മാരോടുകൂടെ ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ അഹസ്യാവ് അവനു പകരം രാജാവായി. 1 യെഹൂദാ രാജാവായ അഹസ്യാവ്
2 Kings 9:21ഉടനെ യോരാം: “രഥം പൂട്ടുക” എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രയേൽ രാജാവായ യോരാമും യെഹൂദാ രാജാവായ അഹസ്യാവും അവനവന്‍റെ രഥത്തിൽ കയറി യേഹൂവിന്‍റെ നേരെ പുറപ്പെട്ടു. യിസ്രായേല്യനായ നാബോത്തിന്‍റെ നിലത്തിൽ വച്ചു അവനെ കണ്ടുമുട്ടി.
2 Chronicles 22:1യെരൂശലേം നിവാസികൾ യെഹോരാമിന്‍റെ ഇളയമകനായ അഹസ്യാവിനെ അവനു പകരം രാജാവാക്കി; അരാബ്യരോടുകൂടെ പാളയത്തിൽ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാ രാജാവായ യെഹോരാമിന്‍റെ മകൻ അഹസ്യാവ് രാജാവായി.